നൈജില്ല സീഡ്‌സ് (കരിംജീരകം): 2000 വർഷങ്ങൾക്ക് മുൻപ് തന്നെ പാരമ്പര്യമായി ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് കരിംജീരകം എണ്ണ. പഴുപ്പിനെതിരെയുള്ള പ്രവർത്തനവും ആന്റി ഓക്സിഡന്റ് ശക്തിയും പ്രതിരോധം കൂട്ടാനുള്ള കഴിവും ഉള്ളതിനാൽ ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീ രോഗങ്ങൾ, ചർമരോഗങ്ങൾ, പ്രത്യുല്പാദന പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, എല്ലുകളുമായും ദഹനവുമായും ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിച്ചിരുന്നു. ചീത്ത കൊളസ്‌ട്രോൾ(എൽ.ഡി.എൽ) കുറയ്ക്കാനും, ട്രൈഗ്ലിസറൈഡ്സ്, രക്ത സമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദ് നബി കരിഞ്ജീരകത്തെ 'മരണമൊഴിച്ച് , എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്ന്” എന്ന് വിശേഷിപ്പിച്ചിരുന്നു.
ഓസിമം (തുളസി ) സംയുക്തം: 4 തരം തുളസികളുടെ ഒരു പ്രത്യേക കൂട്ടാണ് ഇത്. ഔഷധ സസ്യങ്ങളിലെ റാണി എന്നാണ് തുളസി അറിയപ്പെടുന്നത്.ഇതിന്റെ ആന്റി ഓക്സിഡന്റ് കഴിവും പ്രതിരോധ ശക്തി കൂട്ടാനുള്ള കഴിവും മൂലം ചർമ പ്രശ്നങ്ങൾക്കും,ജലദോഷം, ചുമ എന്നിവയ്‌ക്കെതിരെയും ഉപയോഗിക്കാറുണ്ട്. തുളസി ചേർത്ത എണ്ണ ബാക്റ്റീരിയൽ ഇൻഫെക്ഷൻ,അലർജി, പനി,വേദനകൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്കെതിരെ സംരക്ഷണം നൽകും.
നീം( വേപ്പ് ): ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തു രക്തത്തെ ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു ചേരുവയാണ് വേപ്പ്. കരളിന് പുതുജീവൻ നൽകാനും അതിന്റെ പ്രവർത്തനം സാധാരണരീതിയിൽ ആക്കാനും വേപ്പിന് കഴിയും. വേപ്പ് കരളിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും കൊളെസ്ട്രോൾ നില കുറയ്ക്കാനും സഹായിക്കും. ചർമത്തിന് പുതുമ നൽകാനും വേപ്പിന് കഴിവുണ്ട് .
അലോ വേരാ: ഡി -ടോക്സിക് ചേരുവയായ അലോ വേരാ, ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ്. പ്രായത്തെ പിടിച്ചു നിർത്താനും ചർമത്തെ അഴകോടും യൗവ്വനത്തോടും തിളക്കത്തോടും നിലനിർത്താനും ഇവ ഉപയോഗിക്കാറുണ്ട്. മലബന്ധം ഇല്ലതാക്കാനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ ഘടകം സഹായിക്കും
മിന്റ് (പുതിന): നല്ല സുഖകരമായ മണമുള്ള ഈ ചേരുവ ദഹനക്കേട്,ഗ്യാസ്,പുളിച്ചുതികട്ടൽ തുടങ്ങിയവയ്‌ക്കെതിരെ പ്രവർത്തിക്കും.
Nutricharge S5
ന്യൂട്രിചാർജ് ഉത്പന്നങ്ങൾ ആർ.സി .എം വഴി മാത്രമേ വാങ്ങാൻ സാധിക്കൂ.
അവലോകനം
അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.